ന്യൂയോര്‍ക്ക്|
jibin|
Last Updated:
വ്യാഴം, 6 നവംബര്‍ 2014 (12:04 IST)
ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിനഞ്ചാം സ്ഥാനത്ത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നയിക്കുന്ന ശക്തരായ വ്യക്തികളുടെ ലിസ്‌റ്റില്‍ ബറാക് ഒബാമ രണ്ടാമനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മൂന്നാമതുമാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നാലാം സ്ഥാനത്തും ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ അഞ്ചാമതുമാണ്.
പതിറ്റാണ്ടുകള്‍ നീണ്ട ഗാന്ധി കുടുംബത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത് ബിജെപിയെ അധികാരത്തിലേറ്റിയത് മോഡിയുടെ ശക്തമായ നേതൃത്വ പാഠമാണെന്നും ഫോര്‍ബ്സ് പറയുന്നു. ബോളിവുഡിനു പുറത്തു നിന്നുള്ള പുതിയ ഇന്ത്യന്‍ റോക്ക് സ്റ്റാര്‍ എന്നാണ് ഫോബ്സ് മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോബ്സ് മോഡിയെ ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിക്കുകയും, അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2002ലെ ഗുജറാത്ത് കലാപം നടന്നതെന്നും പറയുന്നു.
മോഡിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ അല്‍-സിസിയുമുള്‍പ്പെടെ പന്ത്രണ്ട് പേരാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയത്. ഇതോടൊപ്പം തന്നെ ഐഎസ് ഐഎസ് നേതാവ് അബു ബാക്ര്‍ അല്‍-ബാഗ്ദാദിയും പട്ടികയിലിടം നേടിയവരില്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (36), ആര്‍സെലോര്‍മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍ (57), മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല (64) എന്നിവരാണ് പട്ടികയിലിടം പിടിച്ച പ്രമുഖ ഇന്ത്യക്കാര്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്തായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.