ന്യൂയോര്‍ക്ക്|
Last Updated:
വെള്ളി, 5 ഡിസംബര്‍ 2014 (11:30 IST)
നിയമം ലംഘിച്ച് സിഗരറ്റ് വില്പന നടത്തിയെന്നാരോപിച്ച്
മര്‍ദിക്കുന്നതിനിടെ കറുത്തവര്‍ഗക്കാരനായ എറിക് ഗാര്‍നര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ വെളുത്ത വര്‍ഗക്കാരനായ പൊലീസുകാരനെ കോടതി വിട്ടയച്ചു.
കോടതി വിധിയേത്തുടര്‍ന്ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ഓക്ലന്‍ഡിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃതമായി പാതയോരത്ത് സിഗരറ്റ് വില്പന നടത്തിയെന്ന ആരോപണത്തില്‍ പിടികൂടുകയായിരുന്നു. മല്‍പിടുത്തത്തിനിടെ ഇയാള്‍ ബോധരഹിതനാകുകയും മരണപ്പെടുകയുമായിരുന്നു. ഇത് സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങളില്‍ തനിക്ക് അസ്മയുണ്ടെന്ന് പറയുന്നുണ്ട്.
നേരത്തെ
ഫെര്‍ഗൂസന്‍ നഗരത്തില്‍ കറുത്തവര്‍ഗക്കാരനായ കൌമാരക്കാരനെ വെടിവച്ചുകൊന്ന വെളുത്ത വര്‍ഗക്കാരനായ പൊലീസുകാരനെ കുറ്റവിമുക്തനാക്കിരിന്നു.ഈ സംഭവത്തിലും വന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയര്‍ന്നത്. കളിത്തോക്കുമായി കളിച്ചുകൊണ്ടിരുന്ന കറുത്തവര്‍ഗക്കാരനായ പന്ത്രണ്ടുകാരന്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചതും വന്‍ വിവാദമായിരുന്നു.