റബ്ബര്‍ഗവേഷണകേന്ദ്രത്തിന്റെ കണ്ടുപിടുത്തത്തിന് അമേരിക്കന്‍ പേറ്റന്റ്

rubber board,american patent,kotayam
കോട്ടയം| Last Updated: ശനി, 21 ജൂണ്‍ 2014 (18:28 IST)
റബ്ബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ ടെക്നൊളജിക്ക് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു. റബ്ബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കാര്‍ബണ്‍ ബ്ലൂക്ക് മാസ്റ്റര്‍ ബാച്ചിനാണ് അമേരിക്കയുടെ അംഗീകാരം ലഭിച്ചത്.

ഉണക്കറബ്ബറില്‍ കാര്‍ബണ്‍ബ്ലൂക്ക്, ഫില്ലറുകള്‍, കെമിക്കലുകള്‍ എന്നിവ ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചാണ് ടയര്‍ നിര്‍മ്മിക്കുന്നത്. ഇത് വലിയ പരിസര മലിനീകരണവും വൈദ്യുതി ചെലവും വേണ്ടിവരുന്ന പ്രക്രിയയാണ്. എന്നാല്‍
റബ്ബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കാര്‍ബണ്‍ ബ്ലൂക്ക് മാസ്റ്റര്‍ ബാച്ച് സാങ്കേതിക വിദ്യ ഈ പോരായ്മകള്‍ ഇല്ലാതാക്കുന്നു.

കാര്‍ബണ്‍ ബ്ലൂക്ക്, സിലിക്ക, നാനോക്ലേ തുടങ്ങിയ ഫില്ലറുകള്‍ റബ്ബര്‍ പാലില്‍ ചേര്‍ത്തശേഷം ആസിഡ് ഉപയോഗിച്ച് ഉറകൂട്ടിയെടുക്കുന്ന മിശ്രിതത്തിനേയാണ് മാസ്റ്റര്‍ ബാച്ച് എന്നു വിളിക്കുന്നത്. ഇതില്‍ ഫില്ലറുകള്‍ നഷ്ടപ്പെടാതെ ലാറ്റക്‌സില്‍ നല്ലവണ്ണം വ്യാപിക്കുന്നതിനാല്‍ ഇവ നഷ്ടപ്പെടാതെ മലിനീകര്‍ണമോ അമിത വൈദ്യുത ചെലവോ ഇല്ലാതെ ടയര്‍ നിര്‍മ്മാണം സാധ്യമാകുന്നു.

ഇത്തരം ടയറുകള്‍ക്ക് ഗുണമേന്‍മ വര്‍ദ്ധിക്കുമെന്ന് ഗവേഷണ കേന്ദ്രം പറയുന്നു. കൂടുതല്‍ പിടിത്തമുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതും വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതുമായ ടയറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനാണ് ഇപ്പോള്‍ ടയര്‍ നിര്‍മ്മാതാക്കളും അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുന്നവരും ശ്രദ്ധ ചെലുത്തുന്നത്.

സാധാരണമായി ഇന്ധനക്ഷമത വര്‍ധിക്കുമ്പോള്‍ ടയറിന്റെ റോഡുമായുള്ള പിടിത്തവും ദീര്‍ഘകാലനിലനില്‍പ്പും കുറയുന്നു. പുതുതായി വികസിപ്പിച്ചെടുത്ത മാസ്റ്റര്‍ബാച്ച് ഉപയോഗിക്കുകവഴി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :