ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യുന്നില്ല; ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്‌ക്ക് ആറു വർഷം തടവ്

 ഭാര്യയ്‌ക്ക് തടവ് , ഭര്‍ത്താവ് , പൊലീസ് കേസ് , അറസ്‌റ്റ് , കുടും ബം
റോം| jibin| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (12:37 IST)
വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഭാര്യ ഒളിച്ചോടുകയാണെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ നാൽപ്പത്തി രണ്ടുകാരിയായ ഭാര്യയ്‌ക്ക് ആറു വർഷം തടവ്. റോമിന് അടുത്തുള്ള സോന്നിനോ എന്ന ഗ്രാമത്തിലാണ് വിചിത്രമായ കോടതി വിധിയുണ്ടായത്. കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടിനാണ് കേസിൽ വിചാരണ തുടങ്ങിയതെങ്കിലും ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ്.

വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഭാര്യ പതിവായി ഒഴിവായി നില്‍ക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനോ വീടു വൃത്തിയാക്കാനോ തയാറാകുന്നില്ല. കുടുംബത്തില്‍ മോശമായിട്ടാണ് ഭാര്യ പെരുമാറുന്നതെന്നും ഭര്‍ത്താവ് പൊലീസില്‍ വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബത്തിൽ മോശമായി പെരുമാറി എന്ന കുറ്റം ചുമത്തി കേസ് വിചാരണയ്ക്കു വിടാൻ പൊലീസ് തീരുമാനിച്ചത്. തുടര്‍ന്ന് കോടതിയിലെ വിസ്‌താരങ്ങള്‍ക്കൊടുവില്‍ ഭാര്യയെ തടവ് ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

ഇറ്റാലിയൻ പീനൽകോഡ് പ്രകാരം വിദ്യാഭ്യാസം, സംരക്ഷണം, പരിപാലനം എന്നിവയിൽ കുടുംബാംഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ ശിക്ഷിക്കാൻ നിയമമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :