തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (11:33 IST)
മദ്യലഹരിയില്‍ ബേക്കറിയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ സിനിമാ താരം ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ കേസ്. തിരുവനന്തപുരം മരുതംകുഴിയിലെ വട്ടിയൂര്‍കാവ് പൈപ്പ്‌ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്‌മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്. വട്ടിയൂര്‍ കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്‌ച വൈകുന്നേരം 5.30നാണ് സംഭവം നടന്നത്. കാറിലെത്തിയ ഭീമന്‍ രഘുവും സുഹൃത്തും ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഐസ്‌ക്രീം ആവശ്യപ്പെടുകയായിരുന്നു. ശ്രീജേഷ് കാറിനടുത്ത് പോയി ഐസ്‌ക്രീം നല്‍കി. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടെ കൊടുക്കാനുള്ള ബുദ്ധിമുട്ട് കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്‌ണുവും ചേര്‍ന്ന് മര്‍ദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നുവെന്നുമാണ് പരാതി.
പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.