മുംബൈ|
jibin|
Last Updated:
ചൊവ്വ, 22 ഡിസംബര്‍ 2015 (10:31 IST)
ചിത്രകാരിയും കൺടെംപററി ആർടിസ്റ്റുമായ ഹേമ ഉപാധ്യായ കൊലക്കേസിൽ ഭർത്താവ്
ചിന്തൻ ഉപാധ്യായ അറസ്റ്റില്‍. ഏറെ നാളായി അകൽച്ചയിലായിരുന്ന ചിന്തൻ ഉപാധ്യായ്‌ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഹേമയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പുലര്‍ച്ചെ 3.30നാണ് അറസ്റ്റ് നടന്നത്. സംഭവത്തിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് ചിന്തൻ ഉപാധ്യായ.
വിവാഹമോചനത്തിന്‍റെ വക്കിലായിരുന്ന ഹേമയും ചിന്തൻ ഉപാധ്യായും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് വഴിവെച്ചതാകാമെന്ന ഹേമയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് ഹേമയുടേയും ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം ചരടുകൊണ്ട് കെട്ടിയാണ് കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കിയത്. ധനൂകര്‍ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച ട്രക്കിന്‍റെ ഡ്രൈവർ പിറ്റേന്ന് പത്രത്തിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിച്ചത് കേസിൽ ഏറെ നിർണായകമായി.