യൂറോപ്പിലെ സ്ഥിതി അന്താരാഷ്ട്രക്രമത്തിന് വെല്ലുവിളി, ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (20:04 IST)
യൂറോപ്പിലെ സമീപകാല സംഭവവികാസങ്ങൾ അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ പ്രവർത്തന ബജറ്റ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഒരു മില്യൺ ഡോളർ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ബിംസ്റ്റെക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാൾ ഉൾക്കടലിനെ രാജ്യങ്ങൾക്കിടയിലെ കണക്ടിവിറ്റിയുടെയും സുരക്ഷയുടെയും പുരോഗതിയുടെയും പാലമാക്കി മാറ്റണമെന്നും ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അടങ്ങുന്നതാണ് ബിംസ്റ്റെക് കൂട്ടായ്‌മ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :