സ്വർണവില വീണ്ടും ഉയരുന്നു, 38,000 കടന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (13:09 IST)
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 38,200 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4775 ആയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് 40,000 കടന്ന സ്വർണ്ണവില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിലുള്ള അനിശ്ചിതത്വമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :