അഭിറാം മനോഹർ|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (16:37 IST)
യുക്രെയ്‌ൻ യുദ്ധത്തെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നേട്ടമുണ്ടാക്കാനാവാതെ വിപണി. ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിനം കൂടിയായതോടെ സൂചികകൾക്ക് നേട്ടത്തിലെത്താനായില്ല.
സെന്‍സെക്‌സ് 89.14 പോയന്റ് നഷ്ടത്തില്‍ 57,595.68ലും നിഫ്റ്റി 22.90 പോയന്റ് താഴ്ന്ന് 17,222.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 120 ഡോളറിന് മുകളിലായതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബാങ്ക് സൂചിക ഒരു ശതമാനം നഷ്ടം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.