ജനീവ|
vishnau|
Last Modified ശനി, 3 ജനുവരി 2015 (09:02 IST)
ലോകത്തെമ്പാടും ഭീതിപടര്‍ത്തുന്ന എബോള വൈറസ് ബാധിച്ച മരമടഞ്ഞവരുടെ എണ്ണം 7,989 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതുവരെയായി 20,000 ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോകാരോഗ്യ സംഘടന ജനുവരി രണ്ടിന് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലാണ് കഴിഞ്ഞ വര്‍ഷം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലൈബീരിയ, ഗ്വിനിയ, സിറാലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി ആളുകള്‍ രോഗബാധമൂലം മരിച്ചു.
ഇതില്‍ സിറാലിയോണില്‍ 9,633 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു, 2,827 പേര്‍ മരണത്തിനു കീഴടങ്ങി. ലൈബീരിയയില്‍ 3,423 പേരും മരിച്ചു.