മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചത് ആറ് മണിക്കൂര്‍; പിഞ്ചുകുഞ്ഞ് പട്ടിണി കിടന്ന് മരിച്ചു

ന്യൂയോര്‍ക്ക്| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (17:41 IST)
മാതാപിതാക്കള്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കവെ 22 ദിവസം പ്രായമുളള പിഞ്ചു കുഞ്ഞ് പട്ടിണി കിടന്നു മരിച്ചു. അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ റോയ് അലന്‍ സ്റ്റീഫന്‍സ (48) ആഞ്ചലിന സ്റ്റീഫന്‍സ് (23) ദമ്പതികള്‍ പിഞ്ചു കിഞ്ഞിനെ കാറില്‍ സീറ്റ് ബെല്‍റ്റിട്ട കിടത്തിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു. ആറ് മണിക്കൂറിലധികമായിട്ടും തിരികെയെത്താതിരുന്ന കുട്ടി വിശപ്പും ദാഹവും മൂലം മരിക്കുകയായിരുന്നു. കൂടാതെ കാറിലെ തണുപ്പ് മൂലം കുട്ടി തണുത്തുറഞ്ഞ അവസ്ഥയിലുമായിരുന്നു. റസ്റ്റോറന്റില്‍ നിന്നും തിരികെയെത്തിയ മാതാപിതാക്കള്‍ തന്നെയാണ് കുട്ടിയുടെ മരണ വിവരം വെളിപ്പെടുത്തിയത്.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. കുട്ടി മരിച്ചത് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. കുഞ്ഞിന് പ്രായത്തിന് അനുസരിച്ച ഭാരം ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 1.84 കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :