എബോള പിടിമുറിക്കി; 2,240രോഗ ബാധിതരില്‍ 1,229പേര്‍ മരിച്ചു

 പശ്ചിമ ആഫ്രിക്ക , എബോള വൈറസ് , ലൈബീരിയ, നൈജീരിയ
യുഎന്‍| jibin| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (11:55 IST)
എബോള വൈറസ് പശ്ചിമ ആഫ്രിക്കയില്‍ പിടിമുറുക്കുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗുനിയ, ലൈബീരിയ, എന്നിവിടങ്ങളില്‍ ഇതുവരെയായി 2,240 എബോള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,229 പേരും മരണപ്പെട്ടു.

2013 ഡിസംബറില്‍ പശ്ചിമ ആഫ്രിക്കയിലെ ഗുനിയയിലാണ് എബോള രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത്. പിന്നീട് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, സീറ ലിയോണ്‍, നൈജീരിയ എന്നിവിടങ്ങളിലേക്ക് രോഗം പടര്‍ന്നു പിടിക്കുകയായിരുന്നു. രോഗം ബാധിച്ചവരെ ആശുപത്രികളില്‍ പരിശേധിക്കാനോ ആവശ്യമായ പരിചരണം നല്‍കാനോ പശ്ചിമ ആഫ്രിക്കയില്‍ ആരുമില്ലാത്ത അവസ്ഥയിലാണ്.

രോഗബാധിതര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിനായി യു.എന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡക്‌റിക് വ്യക്തമാക്കി. രോഗബാധിതരെ ശുശ്രൂഷിക്കുകയാണ് ‘വേള്‍ഡ് ഫുഡ് പ്രോഗ്രാം’(ഡബ്ല്യൂഎഫ്പി) പദ്ധതിയുടെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :