മഡ്രിഡ്|
jibin|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (10:49 IST)
യൂറോപ്പില്‍ ആദ്യമായി എബോള മരണം സ്ഥിരീകരിച്ചു. മിഗ്വേല്‍ പജാരെസെന്ന സ്പാനിഷ് പുരോഹിതന്‍ സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതോടെയാണ് സ്ഥിരീകരണം നടന്നത്.
75കാരനായ മിഗ്വേല്‍ പജാരെസിന് പശ്ചിമ ആഫ്രിക്കയില്‍ വെച്ചാണ് എബോള ബാധിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ ലൈബീരിയയില്‍ നിന്നും സ്പെയിനില്‍ എത്തിച്ചത്.
ലൈബീരിയന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എബോളക്കെതിരായ പരീക്ഷണ മരുന്ന് പുരോഹിതന് നല്‍കിയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.