ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 13 ഡിസംബര്‍ 2014 (08:47 IST)
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 52 മരുന്നുകളെക്കൂടി വില നിയന്ത്രണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവന്നു. അര്‍ബുദം, ത്വഗ് രോഗങ്ങള്‍ എന്നിവക്ക് അടക്കമുള്ള വേദനസംഹാരികളും ആന്‍റിബയോട്ടിക്കുകളാണ് പുതിയതായി വില നിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നത്.
പാരാസെറ്റമോള്‍, ഗ്ളൂക്കോസ്, അമോക്സിലിന്‍, ഡയസിപാം, കോഡിയന്‍ ഫോസ്ഫേറ്റ്, ലൊസാര്‍ട്ടന്‍ അടങ്ങിയ മരുന്നുകളാണ് പുതുതായി വിലനിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവന്നത്. നേരത്തേ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെ 100 മരുന്നുകളുടെ വില കെന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനു പിന്നാലെയാണ് ഇത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.