ജപ്പാനില്‍ ശക്തമായ ഭൂചലനം; 7.0 തീവ്രത, നാശനഷ്‌ടങ്ങളില്ല

 ജപ്പാനില്‍ ഭൂചലനം , സുനാമി , ജിയോളജിക്കല്‍ സര്‍വേ
ടോക്കിയോ| jibin| Last Modified ശനി, 14 നവം‌ബര്‍ 2015 (08:52 IST)
ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടര്‍ന്നു തെക്കന്‍ നാഗാനോഷിമ ദ്വീപില്‍ ഒരടി ഉയരത്തില്‍ സുനാമിയുണ്ടായി. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഗോഷിമ, സത്സുനന്‍ ദ്വീപുകളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മകുറാസാക്കിയില്‍ നിന്നും 159 കിലോമീറ്റര്‍ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 2011 മാര്‍ച്ചില്‍ റിക്ടര്‍ സ്കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സുനാമിയില്‍ 16,000 പേരാണു കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :