1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump on India high tariffs

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Narendra Modi and Donald Trump
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ തീരുവ കുറയ്ക്കാന്‍ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. 
 
പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ അമേരിക്കക്കെതിരെ വന്‍ തീരുവകളാണ് ചുമത്തുന്നത്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്ക ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന തീരുവയാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100% അധികം തീരുവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത ലേഖനം
വീട്ടില്‍ 60 ഓളം തെരുവ് നായ്ക്കളെ വളര്‍ത്തുന്നു; നിരന്തരം കുരയ്ക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി അയല്‍ക്കാരുടെ പരാതി