സുനിതയേയും വിൽമറേയും തിരിച്ചെത്തിക്കണം, സ്പേസ് എക്സിനോട് ആവശ്യപ്പെട്ട് ട്രംപ്, കൊണ്ടുവരുമെന്ന് മസ്ക്

Sunita williams
Sunita williams
അഭിറാം മനോഹർ|
ബഹിരാകാശ നിയലത്തില്‍ നിന്ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബാരില്‍ വില്‍മറിനെയും തിരികെ കൊണ്ടുവരാന്‍ സ്‌പേസ് എക്‌സിനോട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.


അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളെ കഴിയുന്നത്ര വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ സ്‌പേസ് എക്‌സിനോട് ട്രംപ് ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് ചെയ്യും. അവരെ തിരിച്ചെത്തിക്കാന്‍ ബൈഡന്‍ ഭരണകൂടം ഒന്നും തന്നെ ചെയ്യാതിരുന്നത് ഭയങ്കരം തന്നെ. ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു. ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കാന്‍ ഇലോണ്‍ മസ്‌കിനോടും സ്‌പേസ് എക്‌സിനോടും താന്‍ ആവശ്യപ്പെട്ടതായി സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.


എട്ട് ദിവസം നീളുന്ന ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസും ബാരി വില്‍മറും ബഹിരാകാശ നിലയത്തിലേക്ക് പോയത്. സ്റ്റാല്‍ ലൈനറിനുണ്ടായ തകരാറിനെ തുടര്‍ന്ന് മാസങ്ങളായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മാര്‍ച്ചോടെ ഇവരെ തിരിച്ച് ഭൂമിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :