നായ ഉടമയെ വെടിവച്ചിട്ടു!

ന്യൂയോര്‍ക്ക്| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (16:00 IST)
നായയെ മനുഷ്യന്‍ വെടിവയ്ക്കും എന്നാല്‍ മനുഷ്യനെ വെടിവച്ചാലോ? ഒരിക്കലും നടക്കാത്ത കാര്യം എന്ന് പറഞ്ഞ് നിങ്ങള്‍ പുഛിച്ചേക്കാം. എന്നാല്‍ കേട്ടോളു അമേരിക്കയില്‍ തന്റെ ഉടമയെ നായ വെടിവച്ച് പരിക്കേല്‍പ്പിച്ചു. പേടിക്കേണ്ട സത്യമായിട്ടും ആ നായ അറിഞ്ഞുകൊണ്ട് വെടിവെച്ചതല്ല, അബദ്ധത്തില്‍ അങ്ങനെ സംഭവിച്ചു പോയതാണ്.

ജോണ്‍സണ്‍ കൗണ്ടിയില്‍ റിച്ചാഡ്‌ എല്‍ ഫിപ്‌സ് എന്ന 46 കാരനാണ്‌ തന്റെ വളര്‍ത്തുനായയില്‍ നിന്ന വെടിയേറ്റത്. പിക്ക്‌അപ്പ്‌ ട്രക്കിന്റെ സ്‌നോചെയിന്‍ നീക്കുന്നതിനിടയിലാണ് റിച്ചാര്‍ഡിന് വെടിയേറ്റത്. തിരനിറച്ച്‌ വെച്ചിരുന്ന തോക്കിലേക്ക്‌ നായ ചാടിക്കയറിയതിനെ തുടര്‍ന്ന്‌ ആകസ്‌മികമായി വെടി പൊട്ടുകയായിരുന്നു. തിരനിറച്ച്‌ ട്രക്കിലെ സീറ്റില്‍ വെച്ചിരിക്കുകയായിരുന്ന തോക്കിന്റെ ട്രിഗറില്‍ നായയുടെ കാല്‍ പതിയുകയായിരുന്നു.

വണ്ടിക്കുള്ളില്‍ ആളനക്കം കണ്ട് അതിലേക്ക് ചാടിക്കയറിയതായിരുന്ന് നായ. എന്താണ് സംഭവിച്ചത് എന്ന് മനസിലായപ്പോഴേക്കും വെടിയുണ്ട റിച്ചാര്‍ഡിന്റെ കൈയ്യില്‍ തുളഞ്ഞുകയറി. ഇടതുകയ്യിലാണ് വെടിയേറ്റത്. ആഴത്തില്‍ മുറിവേറ്റതിനാല്‍ ആംബുലന്‍സിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ത്ക്കുപയോഗിച്ച് ഒരാളെ മുറിവേല്‍പ്പിക്കുന്നത് അറിഞ്ഞുകൊണ്ടയാലും അല്ലെങ്കിലും കുറ്റമാണ്. എന്നാല്‍ നായക്കെതിരെ എങ്ങനെ കേസെടുക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കന്‍ പൊലീസുകാര്‍ ആലോചിക്കുന്നത്!



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :