ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (10:55 IST)
നിലവില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന വാഹനം ഏതെന്ന് ചൊദിച്ചാല്‍ ബോയിംഗ് വിമാനമാണെന്ന് എല്ലാവരും പറയും. കാരണം അത് മണിക്കൂറില്‍ 485 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. തൊട്ടുപിന്നാലെ ലോകത്തിലേറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രയിനും ( മണിക്കൂറില്‍ 430 കിമീ). എന്നാല്‍ ഇനി ഈ വേഗമൊക്കെ പഴങ്കഥയാകാന്‍ പോകുകയാണ്.
പത്തുവര്‍ഷത്തിനുള്ളില്‍ മണിക്കൂറില്‍ 1223 കിമീ സഞ്ചാരം സാധ്യമാകാന്‍ പോവുകയാണ്. സൂപ്പര്‍ ട്യൂബ് എന്ന സഞ്ചാര മാര്‍ഗം അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന.
അമേരിക്കയിലെ 'സ്‌പേസ് എക്‌സ്' എന്ന സ്ഥാപന ഉടമയും ടെസ്ല മോട്ടോഴ്‌സ് സിഇഒ യുമായ എലണ്‍ മസ്‌ക് എന്ന 43-കാരനാണ് ഈ സ്വപ്‌നപദ്ധതിയുടെ ഉപജ്ഞാതാവ്.
ഇദ്ദേഹത്തിന്റെ മനസിലുള്ള പദ്ധതിക്ക് രൂപരേഖ ആയിക്കഴിഞ്ഞു. സംഗതി സത്യത്തില്‍ ഒരു ബുള്ളറ്റ് ട്രയിന്‍ തന്നെയാണ്. എന്നാല്‍ ഈ ട്രയിന്‍ രമ്പരാഗത പാളത്തിനുപകരം ഒരു വലിയ കൂഴലിലൂടെയാണ് സഞ്ചരിക്കുക. സൂപ്പര്‍ട്യൂബിന്റെ ക്യാപ്‌സൂള്‍ (ബോഗി) എട്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും.
അതിയായ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണത്താല്‍ ഉണ്ടായേക്കാവുന്ന് ചൂടും സമ്മര്‍ദ്ദവും അതിജീവിക്കാന്‍ തക്കന്‍ ശേഷിയുള്ള 'ഇന്‍കണല്‍' എന്ന ലോഹക്കൂട്ടാണ് ക്യാപ്‌സൂളിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുക. കാന്തിക ശക്തിയാണ് ക്യാപ്‌സൂളിനെ കുഴലിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്നത്. കുഴലിനുള്ളിനുള്ളില്‍ ക്യാപ്‌സൂളിന് മുന്നിലുള്ള വായുവിനെ കംപ്രസ്സര്‍ വഴി ക്യാപ്‌സൂളിനു പിന്നിലേക്ക് നീക്കിയാണ് വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നത്.
മസ്‌കിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് നൂറോളം എന്‍ജിനീയര്‍മാര്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.