നോട്ട് നിരോധനത്തിന്റെ നേട്ടമെന്ത് ?; ചൈനീസ് പത്രത്തിന്റെ ‘ആക്രമണത്തില്‍’ നാണം കെട്ട് മോദി!

ചൈനീസ് പത്രത്തിന്റെ ‘ആക്രമണത്തില്‍’ നാണം കെട്ട് മോദി!

  Demonetisation , Chinese news paper , China , Narendra modi , BJP , Not banned , Cash issues in india , ചൈനീസ് പത്രം , ബിജെപി സര്‍ക്കാര്‍ , നരേന്ദ്ര മോദി , കറന്‍സി ഗ്ലോബല്‍ ടൈംസ് , നോട്ട് അസാധുവാക്കല്‍
ബീജിംഗ്| jibin| Last Modified ബുധന്‍, 25 ജനുവരി 2017 (17:01 IST)
ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് ചൈനീസ് പത്രം. യുക്തിരഹിതമായ
നോട്ട് നിരോധന മൂലം ഇന്ത്യയുടെ സമ്പദ്ഘടനയെ പത്ത് വര്‍ഷം പിന്നോട്ടടിച്ചു. ഈ നീക്കം വന്‍ പരാജയമാണെന്നതില്‍ സംശയമില്ലെന്നും ചൈനീസ് പത്രത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയത്. ഇത് തൊഴിലില്ലായ്‌മയും അഴിമതിയും വര്‍ദ്ധിക്കാന്‍ മാത്രമെ സഹായിക്കു. പൂര്‍ണമായും കറന്‍സിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ ജനത പെട്ടെന്ന് എങ്ങനെയാണ് ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് മാറുന്നതെന്നും പത്രം ചോദിക്കുന്നു.

വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വാ ഗ്രഹത്തില്‍ വീട് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍. ഇതൊരു പരാജയ തീരുമാനമായിരുന്നു. അപ്രതീക്ഷിതമായ തൊഴിലില്ലായ്‌മയാണ് ഇതുമൂലം സംഭവിച്ചതെന്നും പത്രം കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :