മുപ്പതിനായിരത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാൻ കാർഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

30,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നു

ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 19 ജനുവരി 2017 (13:20 IST)
മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാൻ കാർഡ് നിർബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിത പരിധിക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും കാഷ് ഹാൻഡലിങ് ചാർജ് ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണ്.

നിലവിൽ 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കു മാത്രമാണ് പാൻ കാർ‍‍ഡ് നിർബന്ധം. പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ നടപടികൾ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
30,000ത്തിൽ കൂടുതലുള്ള എല്ലാ മർച്ചന്റ് പെയ്മെന്റുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയേക്കുമെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :