റോം|
Last Modified ചൊവ്വ, 13 മെയ് 2014 (09:49 IST)
മെഡിറ്ററേനിയന്‍ കടലില്‍ ഇറ്റലിക്കും ലിബിയയ്ക്കും അനധികൃത കുടിയേറ്റക്കാരുമായെത്തിയ ബോട്ട് മുങ്ങി 14 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 176 പേരെ കാണാതായി.
യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ലിബിയയില്‍നിന്നാണു ബോട്ട് പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 400 പേരില്‍ 200 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു.
ഇറ്റലിയുടെ തീരസംരക്ഷണസേനയുടെ രണ്ടു കപ്പലുകളും രണ്ടു വാണിജ്യ കപ്പലുകളും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാവികസേനയുടെ ഒരു ഹെലികോപ്റ്ററും തിരച്ചിലിനു സഹായിക്കുന്നുണ്ട്.