കോംഗോയില്‍ തിക്കിലും തിരക്കിലും 15 മരണം

കിന്‍ഷാസ| Last Modified ചൊവ്വ, 13 മെയ് 2014 (09:29 IST)
കോംഗോയില്‍ അക്രമാസക്തമായ കാണികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കിന്‍ഷാസയിലെ എഎസ്‌വി ക്ലബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടീം ലുബുംബാഷിയില്‍ നിന്നുള്ള ടീമിനോട് പരാജയപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രാദേശിക ടീമിന്റെ ആരാധകര്‍ അക്രമാസക്തരായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

തുടര്‍ന്ന് കാണികള്‍ ചിതറിയോടുകയായിരുന്നു.

ശ്വാസം മുട്ടിയും സ്‌റ്റേഡിയത്തില്‍ നിന്ന് താഴെ വീണുമാണ് കൂടുതല്‍ പേരും മരിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :