ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്; ഇരുവരും തമ്മില്‍ 17 വയസിന്റെ വ്യത്യാസം

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (12:19 IST)

മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയുടെയും. 2013 ലാണ് ഇരുവരും വിവാഹിതരായത്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. നടി സരിതയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്.

ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്സായിരുന്നു പ്രായം. മേതില്‍ ദേവികയ്ക്ക് 36 വയസ്സും. ഇരുവരും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് ദേവികയെ പരിചയപ്പെടുന്നത്. നര്‍ത്തകിയായ ദേവിക അന്ന് അക്കാദമി അംഗമായിരുന്നു. ഇരുവരുടെയും അടുപ്പം അതിവേഗം പ്രണയമായി വളര്‍ന്നു. ദേവികയുമായുള്ള ബന്ധം അറിഞ്ഞ ശേഷമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിത വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, എട്ട് വര്‍ഷത്തെ ദാമ്പത്യബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് മേതില്‍ ദേവിക. മുകേഷുമായി ഒത്തുപോകാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും വിവരങ്ങളുണ്ട്. കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്താനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും അതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മേതില്‍ ദേവികയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്. 2013 ഒക്ടോബര്‍ 24 നാണ് മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :