അനുബന്ധ വാര്‍ത്തകള്‍
- തന്നെ വധിക്കാന്‍ ശ്രമിച്ചത് പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന് ഖാന്
- ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കും തിരക്കും, മരണസംഖ്യ 149 ആയി
- ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
- മഞ്ഞുകാലം വരുന്നു; കൊവിഡ് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന
- ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്
യുഎഇയില്‍ നിന്ന് സന്തോഷവാര്‍ത്ത; എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു
പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ കാര്‍ഡും മാസ്കും ഇനി നിര്‍ബന്ധമല്ല
യുഎഇയിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു. നവംബര്‍ ഏഴ് തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ്. അല്‍ ഹൊസന്‍ ആപ്പ് വഴി ഗ്രീന്‍ പാസ് ഇനി നിര്‍ബന്ധമല്ല. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ കാര്‍ഡും മാസ്കും ഇനി നിര്‍ബന്ധമല്ല. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകള്‍ ആവശ്യമില്ല.
അതേസമയം, കോവിഡ് ബാധിച്ചവര്‍ അഞ്ചുദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.