സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പയെടുത്ത് സൗജന്യം നൽകുന്നത് സാമ്പത്തിക തകർച്ചയുണ്ടാക്കും: നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (17:32 IST)
സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പ എടുത്താൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരത്തിൽ വായ്പയെടുത്ത് സൗജന്യങ്ങൾ നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും അത് സാമ്പത്തിക തകർച്ചയുണ്ടാകാൻ കാരണമാക്കുമെന്നും അവർ പറഞ്ഞു.

മൂലധന ആസ്തികൾ വർദ്ധിപ്പിക്കുന്നതിന് പകരം ആനുകൂല്യങ്ങൾ നൽകാനും ദൈനംദിന ചിലവുകൾക്കുമായി വായ്പയെടുക്കുന്നത് വരും തലമുറകൾക്ക് കൂടി വലിയ ബാധ്യതകൾ സൃഷ്ടിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :