അനുബന്ധ വാര്‍ത്തകള്‍
- അനാവശ്യമായി പുറത്തിറങ്ങിയാല്‍ പണി; ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
- കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; വീണ്ടും മുന്നറിയിപ്പ്, കൂടുതല്‍ നിയന്ത്രണം വേണം
- കേരളത്തില്‍ വീണ്ടുമൊരു ലോക്ക്ഡൗണ്‍ ! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ആശങ്ക
- രാജ്യത്ത് വെല്ലുവിളിയായി കേരളത്തിലെ രോഗവ്യാപനം; നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല
- കേരളത്തില്‍ ഇന്നുമുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം
കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക
ലോകത്ത് കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു. ഇറാനാണ് അഞ്ചാം തരംഗത്തിന്റെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കാരണമാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. രാജ്യത്തുടനീളം അഞ്ചാം തരംഗത്തിന്റെ ഭീഷണിയുണ്ട്. രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു. പൊതുജനം കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത് അഞ്ചാം തരംഗത്തിന്റെ ലക്ഷണമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി മുന്നില്‍ കാണുന്നതിനിടെയാണ് ഇറാനില്‍ നിന്ന് അഞ്ചാം തരംഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.