എൻഐഎ ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജൂലൈ 2020 (07:32 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. പുലർച്ചെ നലരയോടെയാണ് ശിവശങ്കർ തിരുവനന്തപുരത്തെ വീട്ടിൽനിന്നും പുറപ്പെട്ടത്. 9 മണിയോടെ ശിവശങ്കർ കൊച്ചിയിലെത്തും എന്നാണ് വിവരം. കഴക്കൂട്ടംവരെ ശിവശങ്കറിന് പൊലീസ് അകമ്പടി ഉണ്ടായിരുന്നു

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എൻഐഎയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്കൊപ്പം ഡൽഹി, ഹൈദെരാബാദ് യുണിറ്റുകളിൽ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഇവശങ്കറിനെ ചോദ്യം ചെയ്യുക. എൻഐഎ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിയ്ക്കും ചോദ്യം ചെയ്യൽ. ഇത് വിഡിയോയിൽ പകർത്തും. ശിവശങ്കറിനോട് ചോദിയ്ക്കാൻ 56 ചോദ്യങ്ങൾ എൻഐഎ തയ്യാറാക്കിയതായാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :