ഒറ്റദിവസം 49,931 പേർക്ക് രോഗബാധ, 708 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജൂലൈ 2020 (09:44 IST)
ഡൽഹി: രാജ്യത്ത് വീണ്ടും അൻപതിനായിരത്തിന് അടുത്ത് രോഗബാധിതർ. കഴിഞ്ഞ ദിവസം രാജ്യത്ത് 49,931 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 14,35,453 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥീരീകരിച്ചത്.

ഇന്നലെ മാത്രം 708 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ, 32,771. 4,85,114 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 9,17,568 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 3,75,799 ആയി. 2,13,723 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,30,606 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :