സ്വപ്നയുടെ പേരിൽ 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം കൂടി: മരവിപ്പിയ്ക്കാൻ ബാങ്കിന് നിർദേശം നൽകി കസ്റ്റംസ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജൂലൈ 2020 (09:03 IST)
തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി. എസ്‌ബിഐ ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു തുക. സ്വപ്നയുടെ സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിയ്ക്കാൻ കസ്റ്റംസ് ബാങ്കുകൾക്ക് നിർദേശം നൽകി.

1.05 കോടി രൂപ സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽനിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷിന്റെ പേരിൽ പല ബാങ്കുകളിൽ നിക്ഷേപവും മറ്റു സമ്പാദ്യങ്ങളും ഉണ്ട് എന്ന് നേരത്തെ തന്നെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇവ ഓരോന്നും കണ്ടെത്തി മരവിപ്പിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിയ്ക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :