പാസുകൾ ലഭ്യമായി തുടങ്ങി, ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങീയ മലയാളികൾ ഇന്നുമുതൽ കേരളത്തിൽ എത്തി തുടങ്ങും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 മെയ് 2020 (07:32 IST)
ലോക്ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നുമുതൽ കേരളത്തിൽ എത്തി തുടങ്ങും. സംസ്ഥാനത്ത് തിരികെയെത്തുന്നതിനായി നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് പാസുകൾ വിതരണം ചെയ്തു തുടങ്ങി. സംസ്ഥാനത്തെ ആറ് അതിർത്തികൾ വഴിയാണ് ഇവർ സംസ്ഥാനത്തേയ്ക്ക് പ്രവേശിയ്ക്കുക. ഇവിടങ്ങളിൽ പരിശോധനയ്ക്കടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. അതിർത്തികളിൽ എത്തുന്ന ഓരോരുത്തരേയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇവർ വന്ന വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമാണ് അതിർത്തിയിൽനിന്നും വീണ്ടും യാത്ര തുടരുക.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ മഞ്ചേശ്വരം എന്നി അതിർത്തികൾ വഴിയാണ് ആളുകൾ എത്തുക. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയായിരിയ്ക്കും അതിർത്തി കടക്കാനുള്ള അനുമതി. മുത്തങ്ങ ഒഴികെയുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ തന്നെ ആളുകളെ കടത്തിവിടും. 1,50,054 പേരാണ് സംസ്ഥാനത്ത് തിരികെയെത്തുന്നതിനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :