ലണ്ടന്‍|
Last Updated:
ശനി, 26 ജൂലൈ 2014 (16:07 IST)
ബ്രിട്ടീഷ് നേവിയിലെ ആദ്യ വനിത കമാണ്ടറായ സാറാ വെസ്റ്റി യെ
സഹ ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് പുറത്താക്കി.
എച്ച് എം എസ് പോര്‍ട്ട്ലാന്റ് എന്ന കപ്പലിന്റെ ചുമതലയുണ്ടായിരുന്ന വെസ്റ്റി ഇതേ കപ്പലിലുള്ള പുരുഷ ഉദ്യോഗസ്ഥനുമായി
ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി ആരോപണങ്ങളുണ്ടായിരുന്നു.
അന്വേഷണത്തെത്തുടര്‍ന്നാണ് സാറാ വെസ്റ്റിയെ റോയല്‍ നേവി പുറത്താക്കിയിരിക്കുന്നത്. സഹ ഉദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്
ആംഡ് ഫോഴ്സസ് കോഡിലെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.