കോവിഡ് ബാധിതർക്ക് രവി പിള്ള 17 കോടി നൽകും

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 16 ഓഗസ്റ്റ് 2021 (18:17 IST)
കൊല്ലം: കോവിഡ് പ്രതിരോധത്തിൽ വലയുന്നവർക്ക് ആശ്വാസമെന്നോണം പ്രവാസി മലയാളി വ്യവസായി രവി പിള്ള 17 കോടി രൂപ നൽകും. രവി പിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കഴിഞ്ഞ ജൂണിലായിരുന്നു കോവിഡ് ദുരിത ബാധിതർക്കായി രവി പിള്ള ഫൗണ്ടേഷൻ സഹായ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പതിനഞ്ചു കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാളും കൂടുതൽ അപേക്ഷകൾ എത്തിയതോടെ 17 കോടി രൂപയുടെ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഏകദേശം 40000 പേരെ സഹായിക്കാൻ കഴിയും എന്നാണു കണക്കുകൂട്ടുന്നത്.

ആകെ രണ്ടര ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സഹായം നൽകുന്നത്. നോർക്ക റൂട്ട്സ് വഴി തിരഞ്ഞെടുത്തവർക്ക് അഞ്ചു കോടി രൂപ വിതരണം ചെയ്യു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :