വേഗത കുറഞ്ഞു; കലിപൂണ്ട യുവാവ് കമ്പ്യൂട്ടര്‍ വെടിവെച്ച് തകര്‍ത്തു

  കമ്പ്യൂട്ടര്‍ വെടിവെച്ച് തകര്‍ത്തു , വെടിവെച്ച് തകര്‍ത്തു , കമ്പ്യൂട്ടര്‍
ലണ്ടൻ| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (17:08 IST)
കമ്പ്യൂട്ടറിന് ആവശ്യമായ വേഗത ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കലിപൂണ്ട യുവാവ് കമ്പ്യൂട്ടര്‍ വെടിവെച്ച് തകര്‍ത്തു. കൊളറാഡോ സ്വദേശിയായ ലൂക്കാസ് ഹിഞ്ചാണ് (37) കമ്പ്യൂട്ടറിനോട് മധുരപ്രതികാരം ചെയ്‌തത്. കൈത്തോക്ക് ഉപയോഗിച്ച് കമ്പ്യൂട്ടറിന് നേരെ എട്ട് തവണയാണ് യുവാവ് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസവും സ്ഥിരം സ്വഭാവം പുറത്തെടുത്ത കമ്പ്യൂട്ടര്‍ പുറത്തു കൊണ്ടുപോയി വെടിവെച്ച് നശിപ്പിക്കുകയായിരുന്നു. എന്നാല്‍ തോക്ക് ഉപയോഗിച്ചതിന് ലൂക്കാസിനുള്ള ശിക്ഷ ജഡ്ജി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. പട്ടണത്തിനുള്ളിൽ തോക്ക് ഉപയോഗിക്കാനുള്ള ടിക്കറ്റ് മാത്രമാണ് ഇയാൾക്കുണ്ടായിരുന്നത്. എന്നാല്‍ ആ കാര്യം മറന്ന യുവാവ് നിയമം ലംഘിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :