ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിക്കും; ജനവാസമേഖലയില്‍ പതിക്കുമെന്ന് സൂചന

ശ്രീനു എസ്| Last Modified ശനി, 8 മെയ് 2021 (20:23 IST)
ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിക്കും. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.
18ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. അന്തരീക്ഷത്തില്‍ കടന്നതിനു ശേഷമേ സ്ഥലവും സമയവും അറിയാന്‍ സാധിക്കുകയുളളു. റോക്കറ്റ് അന്തരീക്ഷത്തില്‍ കടന്നാലുടന്‍ വെടിവച്ചിടാനുള്ള തീരുമാനം അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ചു.

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായി ഏപ്രില്‍ 29നാണ് റോക്കറ്റ് വിക്ഷേപിച്ചത്. സെക്കന്റില്‍ നാലുമൈല്‍ വേഗത്തിലാണ് നിലവില്‍ റോക്കറ്റ് സഞ്ചരിക്കുന്നത്. ഇന്ന് രാത്രി പതിനൊന്നുമണിയോടെയാണ് റോക്കറ്റ് ഭൂമിയില്‍ പതിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :