ബെയ്ജിങ്|
jibin|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (17:09 IST)
ലോകത്തെ വന്‍ സാമ്പത്തിക ശക്തിയാകാനായി ഓരോ നിമിഷവും തോറും കുതിച്ചുക്കൊണ്ടിരിക്കുന്ന ചൈനയുടെ വളര്‍ച്ചാ വേഗത മൂന്നാംപാദത്തില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ജൂലായ്ക്കും സപ്തംബറിനും ഇടയിലെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.3 ശതമാനമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേരത്തെത്തെ കണക്ക് പ്രകാരം 7.2 ആയിരുന്നു പ്രതീക്ഷിച്ചിരുന്ന ആഭ്യന്തര ഉത്പാദനം. എന്നാല്‍ അതിലും ഒരുശതമാനം വര്‍ധിച്ചെങ്കിലും വളര്‍ച്ചയുടെ തോത് കുറഞ്ഞതായാണ് വിലയിരുത്തല്‍.
ഈ സാഹചര്യം നേരിട്ടതോടെ വളര്‍ച്ചാ തോതിലെ ഏറ്റ കുറച്ചില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തേജക നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈവര്‍ഷം 7.5 ശതമാനമാണ് ചൈനയുടെ വളര്‍ച്ചാലക്ഷ്യം വെക്കുന്നത് അതിനാല്‍ ഉത്തേജക നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് ചൈനയുടെ വളര്‍ച്ചാതോത് കുറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.