ബീജിംഗ്|
jibin|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:14 IST)
ഭര്‍ത്താവുമായി രഹസ്യബന്ധമുണ്ടെന്ന കാരണത്തില്‍ യുവതിയെ ഭാര്യയും കൂട്ടുകാരികളും ചേര്‍ന്ന് നടുറോഡിൽ നഗ്നയാക്കി മര്‍ദ്ദിച്ചു. ചൈനയിലെ ലിൻ യാഒ ലി എന്ന 38കാരിയെയാണ് ഭാര്യയും നാല് കൂട്ടുകാരികളും ചേർന്ന്
ക്രൂരമായി മര്‍ദ്ദിച്ചത്.
ചൈനയിലെ ഹീനാൻ പ്രവിശ്യയിലെ പുയാംഗ് പട്ടണത്തിലെ
തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റിൽ വെച്ച് ലിൻ യാഒ ലിയെ കണ്ട
ഭാര്യയും നാല് കൂട്ടുകാരികളും യുവതിയോട് ആദ്യം സംസാരിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കല്‍ ആരംഭിക്കുകയുമായിരുന്നു. മർദ്ദനത്തെ എതിർക്കാർ ശ്രമിച്ചപ്പോൾ സംഘം കാമുകിയെ അടിച്ച് താഴെയിട്ടു. തുടര്‍ന്ന് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും വളഞ്ഞിട്ട് പിടിച്ച് മർദ്ദിക്കാനും തുടങ്ങി. കാമുകിയുടെ അടിവയറ്റിലും മാറിലും നിരവധിതവണ സംഘം മാറി മാറി തൊഴിച്ചു. അവശയായി കിടന്ന കാമുകിയുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും വലിച്ച് കീറി നഗ്നയാക്കി. ഇത് ആളുകള്‍ക്ക് കാണാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ശ്രമം.
ഈ സംഭവങ്ങള്‍ നടന്നിട്ടും ആളുകള്‍ അവിടേക്ക് എത്തുകയോ തല്ലിച്ചതച്ചതയ്ക്കുന്നതറിഞ്ഞിട്ടും പൊലീസ് ആ പരിസരത്തേക്ക് എത്തി ചേരുകയോ ചെയ്തില്ല. വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു പരിസരത്ത് നിന്നവര്‍. പിന്നീട് പ്രദേശവാസിയായ ജുൻ ഫെൻഗ് എന്ന ഒരാളാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. നേരത്തെയും ചൈനയില്‍ ഇത്തരത്തില്‍ സംഭവം നടന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.