ഹോങ്കോങ് പ്രക്ഷോഭം; നഗരഭാഗം പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു

 ഹോങ്കോങ് പ്രക്ഷോഭം , പൊലീസ് , ചൈന , ജനാധിപത്യ പ്രക്ഷോഭം
ഹോങ്കോങ്| jibin| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (16:22 IST)
ജനാധിപത്യ പ്രക്ഷോഭം രൂക്ഷമാകുന്ന ഹോങ്കോങിലെ മോങ് കോക് നഗരത്തിലെ സമരസ്ഥലം പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രക്ഷോഭക്കാര്‍ കൈയടക്കിയിരുന്ന ഇവിടെ നിന്ന്
കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ തുരുത്തിയത്.

ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏറ്റവും രൂക്ഷമായ പ്രതിരോധമാണ് പൊലീസ് തീര്‍ക്കുന്നത്. അത്രയും ശക്തമായാണ് വിദ്യാര്‍ഥികളടക്കമുള്ള ജനാധിപത്യവാദികള്‍ പ്രതിഷേധിക്കുന്നത്. ശനിയാഴ്ച നടന്ന കനത്ത പ്രക്ഷോഭം തടയാന്‍ പൊലീസ് സമരക്കാര്‍ക്കുനേരെ ബാറ്റണും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സമരവുമായി ബന്ധപ്പെട്ട് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16 പൊലീസുകാര്‍ക്ക് ഏറ്റമുട്ടലില്‍ പരിക്ക് പറ്റിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്കെതിരെയാണ് ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭം അരങ്ങേറുന്നത്. ഇപ്പോഴത്തെ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യൂങ് ചുന്‍യിങ് രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :