പാക് തീവ്രവാദത്തിനെതിരെ ഇന്ത്യ-ചൈന സൈനിക അഭ്യാസം

  ഇന്ത്യ-ചൈന , സൈനിക അഭ്യാസം , പാക്കിസ്ഥാന്‍ ,  തീവ്രവാദം
ന്യൂഡല്‍ഹി| jibin| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (15:42 IST)
പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ഭീഷണി തടയാന്‍ സംയുക്ത സൈനിക പരിശീലനം നടത്താന്‍ തീരുമാനം. തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഉഭയകക്ഷി തീരുമാന പ്രകാരമാണ് ഈ നടപടി. അടുത്ത മാസം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ഭാട്ടിന്‍ഡയിലാണ് സൈനിക അഭ്യാസം നടക്കുക.

പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ ഭീഷണി ഇരുരാജ്യങ്ങളും നേരിടുന്ന സാഹചര്യത്തില്‍ സംയുക്ത സൈനിക പരിശീലനത്തിലൂടെ പാക് തീവ്രവാദത്തിനെ നേരിടാനാണ് ശ്രമം. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സൂചന നല്‍കിയിരുന്നു.

സംയുക്ത സൈനിക പരിശീലനം നടത്താന്‍ തീരുമാനമയതോടെ പാകിസ്ഥാന്‍ കനത്ത ഞെട്ടലില്‍ ആയിരിക്കുകയാണ്. ഇന്ത്യയ്ക്ക് ചൈന പിന്തുണ നല്‍കുന്നതോടെ ആഗോളതലത്തില്‍ തങ്ങള്‍ ഒറ്റപ്പെടുമോയെന്ന പേടിയാണ് പാകിസ്ഥാന് നിലവിലുള്ളത്. ഇതിനിടെയാണ് സൈനിക അഭ്യാസം നടത്താന്‍ ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :