1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. chinees bussiness man in corea

മകന്‍ പാസ്പോര്‍ട്ടില്‍ ചിത്രം വരച്ചു,അച്ഛന്‍ കുടുങ്ങി!

സിയോള്‍
മകന്‍ കുസൃതിക്കാരനാണെങ്കില്‍ യാത്രക്കൊരുങ്ങും മുമ്പ് എല്ലാം നന്നായി ശ്രദ്ധിക്കണം അല്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും! ചൈനയില്‍ നിന്നുള്ള ഒരു ബിസിനസുകാരനും മകനും ഇപ്പോള്‍ ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

കാരണം മറ്റൊന്നുമല്ല ഒരു ചിത്രം വരച്ചതിനാണ് ഇരുവരും നാട്ടിലെത്താന്‍ വഴിയില്ലാതെ വിമാനത്താവളത്തിനു പുറത്തുകടക്കാന്‍ കഴിയാതെ ഇരിക്കുന്നത്. യാത്രക്കിടെ മുഷിവു തോന്നിയ മകന് ഒരു ചിത്രം വരക്കണമെന്ന് തോന്നി.

വരക്കാന്‍ കടലാസ് കിട്ടാത്തതിനാല്‍, കക്ഷി വരച്ചത് എവിടെയാണെന്നല്ലെ അച്ഛന്റെ പാസ്പോര്‍ട്ടില്‍!
പാസ്പോര്‍ട്ട് നിറയെ പല നിറങ്ങള്‍ കൊണ്ട് പടം വരച്ച കുട്ടി അച്ഛന്റെ ഫോട്ടോയിലും കൈ വെച്ചു. കണ്ണുകള്‍ക്ക് ചായം പൂശി. താടിയും മീശയുമെല്ലാം വരച്ചു ചേര്‍ത്തു.

എന്തായാലും ഗുലുമാലായെന്നു പറഞ്ഞാല്‍ മതിയല്ലൊ. സംഗതി വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇപ്പോള്‍, നാട്ടിലേക്ക് പോവാന്‍ വഴിയില്ലാതെ ഇരുവരും ദക്ഷിണ കൊറിയന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
About Writer
VISHNU.NL