അടുത്തത് തായ്‌വാൻ: ചൈന ആഹ്‌ളാദത്തോടെയാണ് യുക്രെയ്‌നിലെ സംഭവവികാസങ്ങൾ വീക്ഷിക്കുന്നതെന്ന് ട്രം‌പ്

അഭിറാം മനോഹർ| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (12:35 IST)
യുക്രെയ്‌നിലെ സംഭവവികാസങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്നും അധിനിവേശത്തിന് സാധ്യതയുഌഅ അടുത്ത പ്രദേശം തായ്‌വാനായിരിക്കുമെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്ക ചെയ്ത മണ്ടത്തരം നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്‌വാന്‍ ആക്രമിക്കാൻ പോവുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു.ഇപ്പോഴും പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനു‌‌ള്ള അവസരം. ട്രംപ് പറഞ്ഞു.

തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍ ബൈഡന്‍ ഇത് കുറച്ചെന്നും ട്രംപ് അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :