അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (20:29 IST)
ചൈനീസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചേക്കും. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതിയുടെ ഭാഗമായാണ് ഇളവുകൾ നൽകാൻ ആലോചിക്കുന്നത്. അതേസമയം നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് ഇളവുകൾ ഉണ്ടാകില്ല.
പിഎല്‍ഐ പദ്ധതികളുടെ വിജയം ചൈനീസ് വ്യവസായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഇളവ് അനുവദിക്കാതെ മുന്നോട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
പിഎൽഎ പദ്ധതിയിൽ തിരെഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക്
ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് അവരുടെ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് അനുബന്ധ സ്ഥാപനങ്ങളുടെ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്.