1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump Truth Social

ട്വിറ്ററിനുപകരമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ: ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ട്രൂത്ത് സോഷ്യല്‍

Donald Trump
ട്വിറ്ററിനുപകരമുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകുന്നു. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ട്രൂത്ത് സോഷ്യല്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ളസോഷ്യല്‍ മീഡിയകള്‍ ട്രംപിനെ വിലക്കിയതിനെതിരെയാണ് അദ്ദേഹം സ്വന്തം ആപ്പുമായി രംഗപ്രവേശനം ചെയ്തത്. തിങ്കളാഴ്ചയാണ് ആപ്പ് നിലവില്‍ വന്നത്. ചൊവ്വാഴ്ച ആപ്പിള്‍ സ്‌റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പായി മാറി.
 
അമേരിക്കയിലെ കാപ്പിറ്റോള്‍ കലാപത്തിനു പിന്നാലെയാണ് ട്രംപിന് സോഷ്യല്‍ മീഡിയകള്‍ നിരോധനം ഏര്‍പ്പെടുത്തിയത്.  
അടുത്ത ലേഖനം
ഉക്രൈനില്‍ നിന്ന് 243 ഇന്ത്യക്കാര്‍കൂടി രാജ്യത്ത് തിരിച്ചെത്തി