അരുണാചലിനോട് ചേര്‍ന്ന് 402 കിലോമീറ്ററില്‍ ചൈനീസ് റയില്‍പാത

  അരുണാചല്‍ പ്രദേശ് , ഇന്ത്യ-ചൈന അതിര്‍ത്തി , ടിബറ്റ് , റയില്‍പാത
ബെയ്ജിങ്| jibin| Last Modified ശനി, 1 നവം‌ബര്‍ 2014 (13:42 IST)
അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപമായി ചൈനയില്‍ നിന്ന് ടിബറ്റിലേക്ക് 402 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റയില്‍പാത നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. ആറ് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ച് നിര്‍മിക്കുന്ന പാത ടിബറ്റിലേക്ക് ചൈന നിര്‍മിക്കുന്ന രണ്ടാമത്തെ റയില്‍പാതയാണ്.

ടിബറ്റിന്റെ തലസ്ഥാനമായ ലഷായില്‍ നിന്നും നൈന്‍ഗാഞ്ചിയിലേക്കാണ് ചൈന റയില്‍പാത നിര്‍മിക്കുന്നത്. അരുണാചലിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് നൈന്‍ഗാഞ്ചി സ്ഥിതി ചെയ്യുന്നത്. റയില്‍പാതയില്‍ 32 കിലോമീറ്റര്‍ വൈദ്യുതീകരിച്ച പാതയിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പോവുക. നാഷ്ണല്‍ ഡെവലപ്മെന്റ് ആന്റ് റിഫോം കമ്മീഷന്‍ ഈ പാതയ്ക്ക് വേണ്ടി സമര്‍പ്പിച്ച പ്ളാന്‍ അംഗീകരിക്കുകയായിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ പുതിയ പാതയെ പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെ സിക്കിമിനോട് ചേര്‍ന്ന് മറ്റൊരു പാതയും ചൈന ആരംഭിച്ചിരുന്നു. ഈ രണ്ടു പാതകളും ചൈന നിര്‍മിക്കുന്നതോടെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :