ബെയ്ജിങ്|
jibin|
Last Modified ബുധന്‍, 30 ജൂലൈ 2014 (11:02 IST)
പ്രശ്‌നബാധിത പ്രവിശ്യയായ ചൈനയിലെ ഷിന്‍ജിയാങ്ങില്‍ ഉണ്ടായ കത്തിയാക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 12പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കത്തിയുമായെത്തിയ അജ്ഞാതസംഘം ഷാച്ചേ നഗരത്തിലെ പൊലീസ് സ്റ്റേഷനിലും സര്‍ക്കാര്‍ ഓഫീസുകളിലും ആക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന മുസ്ലിം ന്യൂനപക്ഷമായ ഉയിറു വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യയാണ് ഷിന്‍ഷിയാങ്. പ്രവിശ്യ തലസ്ഥാനമായ ഉറുംകിയിലെ കച്ചവട കേന്ദ്രത്തില്‍ മെയില്‍ ഉണ്ടായ കത്തിയാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു.