ബീജിംഗ്|
VISHNU N L|
Last Modified ബുധന്‍, 8 ജൂലൈ 2015 (20:26 IST)
ചൈനയുടെ സാമ്പത്തിക സ്ഥിതി അസ്ഥിര്‍5അമാകാന്‍ തുടങ്ങിയതായി സൂചനകള്‍. ബുധനാഴ്ച ചൈനയിലെ ഓഹരി വിപണികളെല്ലാം കനത്ത നഷ്ടത്തൊടെ തകര്‍ന്നടിഞ്ഞതൊടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഏതാണ്ട് 31.7 ശതമാനമാണ് ചൈനീസ് ഓഹരി വിപണി വീണത്. എല്ലാ പ്രമുഖ ചൈനീസ് കമ്പനികളുടെ ഓഹരികള്‍ ഏതാണ്ട് 10 ശതമാനം വീണു.
ഇതൊടെയാണ്
ചൈന സാമ്പത്തികമായി അസ്ഥിരമാകാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2007 ല്‍ 14 ശതമാനത്തോളം ഉയര്‍ന്ന ചൈനീസ് ജിഡിപി കഴിഞ്ഞ വര്‍ഷം 7 ശതമാനമായി കുറഞ്ഞിരുന്നു. ഇതൊക്കെയാകാം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഏതായാലും വിപണിയെ പിടിച്ചുനിര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ടിലും മ്യൂച്ചര്‍ ഫണ്ട് നിക്ഷേപമായുള്ള ബില്യണ്‍ ഡോളര്‍ വിപണിയില്‍ ഇറക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതോടപ്പം ചൈനീസ് ട്രെഡിങ്ങ് സര്‍വ്വീസ് പ്രോവൈഡര്‍മാര്‍ 21 ബ്രോക്കര്‍ ഏജന്‍സികള്‍ക്ക് വായ്പ്പ ലഭ്യമാക്കുവാനും ഒരുങ്ങുന്നുണ്ട്. എന്നാല്‍ ചൈനീസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏല്‍ക്കുന്ന ഏത് ആഘാതവും ഇന്ത്യയേയും ശക്തമായി ബാധിക്കും. ഇതിന്റെ സൂചനയാണ് ഇന്ത്യന്‍ ഓഹരിവിപണി ബുധനാഴ്ച ആടിയുലഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 483.97 പോയന്റ് നഷ്ടത്തില്‍ 27687.72ലും നിഫ്റ്റി 147.75 പോയന്റ് ഇടിഞ്ഞ് 8363.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.