മുംബൈ|
jibin|
Last Modified ചൊവ്വ, 7 ജൂലൈ 2015 (11:20 IST)
തിങ്കളാഴ്ച മുന്നേറ്റത്തോടെ അവസാനിച്ച ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും നേട്ടം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 54 പോയിന്റ് നേട്ടത്തില്‍ 28,263ലും ദേശീയ സൂചികയായ നിഫ്റ്റി 17 പോയിന്റ് നേട്ടത്തില്‍ 8,539 ലുമാണ് വ്യാപാരം തുടരുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 124 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
ഗ്രീസിലെ പുതിയ ദിശാമാറ്റം ഇന്ത്യന്‍ വിപണിയെ ബാധിച്ചിട്ടില്ല. സ്റ്റെര്‍ലൈറ്റ് ലിമിറ്റഡ് ആറ് ശതമാനവും എല്‍ ആന്റ് ടി ഫിനാന്‍സ് ഒമ്പത് ശതമാനവും നേട്ടം കൈവരിച്ചു.
കോള്‍ ഇന്ത്യ, വിപ്രോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക് എന്നിവ നേട്ടത്തിലും എന്‍ടിപിസി, ഹിന്ദ് യൂണിലിവര്‍, ഹിന്‍ഡാല്‍കോ, വേദാന്ത, റിലയന്‍സ് എന്നിവ നഷ്ടത്തിലുമാണ്. രൂപ ഒമ്പത് പൈസ നേട്ടത്തില്‍ ഡോളറിനെതിരെ 63.30ലാണ് വ്യാപാരം തുടരുന്നത്.