ചൈനീസ് വിപണി തകര്‍ന്നു, കൂട്ടത്തില്‍ ഇന്ത്യയും

മുംബൈ| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (16:56 IST)
ഓഹരിവിപണി നഷ്ടത്തില്‍ കലാശിച്ചു. ചൈനീസ് വിപണയിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി വിപണിയെയും പിടിച്ചുകുലുക്കിയത്. സെന്‍സെക്‌സ് 483.97 പോയന്റ് നഷ്ടത്തില്‍ 27687.72ലും നിഫ്റ്റി 147.75 പോയന്റ് ഇടിഞ്ഞ് 8363.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

944 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 1803 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ബാങ്ക് ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്.

വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലും വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :