ലണ്ടന്‍|
VISHNU N L|
Last Modified ചൊവ്വ, 7 ജൂലൈ 2015 (16:01 IST)
ചൈനയേക്കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ചൈനക്കാരായ സുഹൃത്തുക്കളോ എന്തിന് ചൈനീസ് ഭാഷയോ അറിയാത്ത ബ്രിട്ടീഷുകാരി ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ ചൈനക്കാരെ വെല്ലുന്ന തരത്തില്‍ ചൈനീസ് ഭാഷ സംസാരിക്കാന്‍ തുടങ്ങി...! ഡോവന്‍ സ്വദേശിയായ സാറ കോന്‍വില്‍ എന്ന യുവതിയെയാണ് അപൂര്‍വ രോഗാവസ്ഥ കീഴടക്കിയത്.
പത്ത് വര്‍ഷത്തോളമായി അലട്ടിയിരുന്ന തലവേദനയുടെ തുടര്‍ച്ചയായായുണ്ടായ ഒരു സ്ട്രോക്കാണ്
സാറയുടെ ജീവിതം മാറ്റിമറിച്ചത്. സ്ട്രോക്കിനു ശേഷമുണ്ടായ മയക്കത്തിനു ശേഷം ഉറക്കമുണര്‍ന്ന സാറ പിന്നീട് ഒഴുക്കോടെ ചൈനീസ് സംസാരിക്കാന്‍ തുടങ്ങി. മാത്രമല്ല മാതൃഭാഷയായ ബ്രിട്ടീഷ് ഇംഗ്ലീഷ് മറന്നു പോകുകയും ചെയ്തു. രണ്ട് വര്‍ഷമായി നടക്കുന്ന നിരന്തര ചികിത്സയ്ക്ക് ശേഷവും യുവതിക്ക് സ്വന്തം ഭാഷ വീണ്ടെടുക്കാനായില്ല. ഇനി ഇവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മാതൃഭാഷ നടഷ്ടപ്പെട്ടതിന് പിന്നാലെ നിരവധി ശാരീരിക അവശതകളും യുവതിതെ അലട്ടുന്നുണ്ട്. ഇടയ്ക്കിടെ ബോധരഹിതയാകും തലവേദന വിട്ടുമാറുന്നില്ല. ഇതോടൊപ്പം ഭര്‍ത്താവിനെയും ശാരീരിക അവശതകള്‍ അലട്ടുന്നതിനാല്‍ കുടുംബത്തിന്റെ വരുമാനം പോലും നിലച്ചിരിക്കുകയാണ്. ഇതോടെ വാടക നല്‍കാനാകാതെ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇവര്‍ക്ക് ഇറങ്ങിക്കൊടുക്കേണ്ടി വന്നു.