ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ, എതിരാളികൾ ഇംഗ്ലണ്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ജനുവരി 2023 (08:30 IST)
ഹോക്കി ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ബിർസമുണ്ട സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. പൂൾ ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ടീമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടർ ഫൈനൽ സാധ്യത വർധിക്കും.

ലോകകപ്പിൽ പൂൾ ജേതാക്കൾ മാത്രമാണ് നേരിട്ട് കാർട്ടർ ഫൈനലിലെത്തുക. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസോവർ റൗണ്ട് കളിക്കണം. ഇന്ത്യയുടെ അവസാന മത്സരത്തിലെ എതിരാളികൾ വെയിൽസാണ്. കഴിഞ്ഞ മത്സരത്തിൽ സ്പെയിനിനെതിരെ ഇന്ത്യ എതിരിലില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :